June 18, 2018
Breaking News

ലക്ഷങ്ങള്‍ വിലയുള്ള ബിഎംഡബ്ല്യുവില്‍ അച്ഛനെ അടക്കി മകന്‍; കാരണമിതാണ്

അച്ഛന്റെ ആഗ്രസാഫല്യത്തിനായി ഏതറ്റം വരെയും പോകുമെന്ന് തെളിയിച്ചിരിക്കുകയാണ് നൈജീരിയക്കാരന്‍ അസുബുകെ. അസുബുകെയുടെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകന്‍ സ്വന്തമായി കാര്‍ വാങ്ങുന്നത്.

എന്നാല്‍ ഇത് കാണാന്‍ നില്‍ക്കാതെ അസുബുക്കെയുടെ അച്ഛന്‍ മരിച്ചു. മരണത്തിലെങ്കിലും അച്ഛന്റെ ആഗ്രഹം സാധിച്ചുകൊടുക്കണമെന്ന് അസുബുകെയ്ക്ക് ആഗ്രഹം തോന്നി. കൂടുതല്‍ ഒന്നും ആലോചിച്ചില്ല. അടുത്തുള്ള ബിഎംഡബ്ല്യൂ ഷോറൂമില്‍ നിന്നും ഒരു പുതുപുത്തന്‍ കാര്‍ വാങ്ങി.

66,000 പൗണ്ട് വിലയുണ്ട് കാറിന് അതായത് ഇന്ത്യന്‍ രൂപ അന്‍പത്തി ഒന്‍പത് ലക്ഷത്തി നാല്‍പ്പത്തിയാറായിരത്തി ഇരുനൂറ്റി ഒന്ന് രൂപ 99 പൈസ. കാറില്‍ അച്ഛന്റെ മൃതദേഹം വെയ്ക്കുക മാത്രമല്ല ചെയ്തത്.

ആറടി ആഴത്തിലുള്ള കുഴിവെട്ടി ബിഎംഡബ്ല്യു ഉള്‍പ്പടെയാണ് അടക്കിയത്. ഇയാളുടെ പ്രവര്‍ത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ഏതായാലും വ്യത്യസ്തമായ ശവസംസ്‌കാര ചടങ്ങിന്റെ ചിത്രം വൈറലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!