June 18, 2018
Breaking News

ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതിയുടെ പോള്‍ ഡാന്‍സ്; വീഡിയോ കാണാം

ഒൻപത് മാസം ഗർഭണിയായ യുവതിയുടെ പോൾ ഡാൻസ് വെെറലാകുന്നു. ഫ്ലോറിഡ സ്വദേശിനിയായ ആലിസന്‍ സ്പെെസ് എന്ന യുവതിയാണ് ഇത്തരത്തില്‍ പോള്‍ ഡാന്‍സ് ചെയ്ത് അതിശയിപ്പിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ പോള്‍ നര്‍ത്തകിയായ ആലിസന്‍ ഗര്‍ഭിണിയായ ആദ്യ മാസങ്ങള്‍ മുതല്‍ പോള്‍ ഡാന്‍സിങ് ചെയ്യുകയും അതിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

35 കാരിയായ ആലിസൻ 2005 മുതലാണ് പോൾ ഡാൻസിൽ‌ ശ്രദ്ധയാകർഷിക്കുന്നത്. ലോട്ടസ് ഫിറ്റ്നസ് സ്റ്റുഡിയോയിൽ അധ്യാപനത്തിനു പുറമേ, ഇപ്പോൾ യു.എസ്. പോൾ സ്പോർട്സ് ഫെഡറേഷന്റെ ചുമതലയും വഹിക്കുന്നുണ്ട്. പോൾ ഡാൻസ് കുട്ടിയുടെ ആരോഗ്യത്തിന് കുഴപ്പമുണ്ടാകില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. മാത്രമല്ല നൃത്തം കുഞ്ഞിന് നല്ല ആരോഗ്യം ഉണ്ടാകാൻ സാധിക്കുമെന്ന് ആലിസൻ പറയുന്നു. മറ്റ് യാതൊരു ബുദ്ധിമുട്ടുകളുമില്ലാതെ പ്രസവം നടക്കുമെന്നാണ് ആലിസന്റെ പ്രതീഷ. തന്റെ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ആലിസൻ. ഏപ്രിൽ ഏഴിനാണ് ആലിസന്റെ പ്രസവ തിയതി പറഞ്ഞിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!