June 18, 2018
Breaking News

സീറോ ​ഗ്രാവിറ്റിയിൽ ഒരു DJ പാർട്ടി:വീഡിയോ കാണാം!

ബെര്‍ലിന്‍: ലോകത്തിലെ ഏതൊരു ക്ലബ്ബിനും അവകാശപ്പെടാന്‍ സാധിക്കാത്ത പുതുമയുമായാണ് വേള്‍ഡ് ക്ലബ്ബ് ഡോം രംഗപ്രവേശനം ചെയ്തിരിക്കുന്നത്. വേള്‍ഡ് ക്ലബ്ബ് സീറോ ഗ്രാവിറ്റി ഡോം എന്ന പേരിലാണ് ഇവര്‍ ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് തിരഞ്ഞൈടുത്തവര്‍ക്കായി പാര്‍ട്ടി നടത്തിയത്. പേര് പോലെ തന്നെ ഗ്രാവിറ്റി സീറോ തന്നെ. ശൂന്യകാശത്തെ പോലെ ഒഴുകി നടക്കാൻ അവസരം നൽകിയിരിക്കുകയാണ് ഈ ക്ലബ്ബ്.

ഇവന്റ് കമ്പനിയായ ബിഗ് സിറ്റി ബീറ്റ്‌സ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുമായി ചേർന്ന് ആണ് ഇത്തരം വേറിട്ട പാര്‍ട്ടി സംഘടിപ്പിച്ചത്.

ലോക പ്രസിദ്ധനായ ഡിജെ സ്റ്റീവ് അവോകിയെയും ഡബ്ല്യൂ ആന്‍ഡ് ഡബ്ല്യൂയെയും മറ്റ് 20 പേരെയും കൊണ്ടാണ് ജര്‍മ്മനിയിലെഅന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ക്ലബ്ബ് സംഘം യാത്ര പുറപ്പെട്ടത്.

30000 അപേക്ഷകരില്‍ നിന്നാണ് 50 പേരെ തിരഞ്ഞെടുത്തത്.അമേരിക്ക, സ്‌പെയിന്‍ മൊറോക്കോ, ജര്‍മ്മനി, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പാര്‍ട്ടിയില്‍ പങ്കുകൊള്ളാന്‍ ഭാഗ്യം നേടിയവര്‍. ബഹിരാകാശ യാത്രികരെപ്പോലെ ഒഴുകി നടന്നുള്ള അനുഭവം 90 മിനുട്ടോളം തുടര്‍ന്നു.

നാല് മണിക്കൂര്‍ നീണ്ട പറക്കലില്‍ ശൂന്യാകാശ സമാനമായ അന്തരീക്ഷം സൃഷ്ടിച്ചാണ് അംഗങ്ങള്‍ക്ക് പ്രത്യേക പാര്‍ട്ടി ഒരുക്കിയത്. മുഴുവന്‍ പാര്‍ട്ടിയുടെയും വീഡിയോ ഫെയ്‌സ്ബുക്കില്‍ ലൈവായാണ് കാണിച്ചത്. 6000 ഡോളര്‍ മുടക്കി സീറോ ഗ്രാവിറ്റി പാര്‍ട്ടിയില്‍ ഇനിയും പങ്കുകൊള്ളാന്‍ ക്ലബ്ബ് അവസരം നല്‍കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!