June 18, 2018
Breaking News

പൊതുനിരത്തില്‍ നഗ്നമായ മാറിടം കാട്ടി സ്ത്രീകളുടെ പ്രതിഷേധം

ര്‍ജന്റീനയില്‍ പൊതു നിരത്തില്‍ നഗ്‌നമായ മാറിടം കാട്ടി സ്ത്രീകളുടെ പ്രതിഷേധം. ബ്യൂണസ് ഐറിസിലെ തെരുവിലേക്കാണ് നൂറു കണക്കിന് സ്ത്രീകള്‍ മേല്‍വസ്ത്രം അഴിച്ചു മാറ്റി മുദ്രാവാക്യം വിളിയും പ്ലെക്കാര്‍ഡുകളുമായി നടന്നു നീങ്ങിയത്.

സ്ത്രീകള്‍ അര്‍ധ നഗ്‌നരായി സൂര്യസ്‌നാനം ചെയ്യുന്നത് തടഞ്ഞ അര്‍ജന്റീന പൊലീസ് നടപടിക്കെതിരെയായിരുന്നു പ്രതിഷേധം. ആണുങ്ങളെപ്പോലെ സൂര്യസ്‌നാനം ചെയ്യാന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്ന് ശക്തമായ ഭാഷയില്‍ പ്രതികരിച്ച് കൊണ്ടാണ് സ്ത്രീകള്‍ പ്രതിഷേധ പ്രകടനത്തില്‍ കണ്ണികളായത്.

കടല്‍തീരത്ത് ഇത്തരത്തില്‍ തുറന്ന മാറിടം കാട്ടി കിടക്കുന്നത് സഭ്യതയ്ക്ക് ചേര്‍ന്നതല്ലെന്ന പൊലീസ് നിലപാടാണ് പ്രകോപനത്തിനിടയാക്കിയത്. കടല്‍തീരത്ത് വെയില്‍ കാഞ്ഞ് കിടന്ന സ്ത്രീകളെ വസ്ത്രമിടാന്‍ പൊലീസ് നിര്‍ബന്ധിക്കുകയായിരുന്നു. അതിന് വിസമ്മതിച്ചവരോട് തീരം വിട്ടു പോവാന്‍ കല്‍പിച്ച പൊലീസുദ്യോഗസ്ഥരുടെ നടപടി വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

കഴിഞ്ഞ ജനവരിയിലായിരുന്നു സംഭവം. ഒരു മാസക്കാലമായി ഈ നടപടിക്കെതിരെ അര്‍ജന്റീനയിലെ തെരുവ് വീഥികളില്‍ ചെറുതും വലുതുമായ പ്രതിഷേധ പ്രകടനങ്ങള്‍ സ്ത്രീകള്‍ നടത്തിയിരുന്നു. അര്‍ജന്റീനയിലെ നിയമങ്ങളില്‍ മേല്‍വസ്ത്രമില്ലാതെ സ്ത്രീകള്‍ പൊതുനിരത്തില്‍ നടക്കുന്നത് നിയമവിരുദ്ധമാണോ അല്ലയോ എന്ന കാര്യത്തില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മേല്‍ വസ്ത്രമില്ലാതെ വെയില്‍ കായുന്നതില്‍ തെറ്റില്ലെന്ന് അടുത്തിടെ കോടതി വിധി വന്നിരുന്നെന്ന് റോയിട്ടേഴ്‌സ് ചൂണ്ടിക്കാട്ടുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!