June 18, 2018
Breaking News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍കാരമായി ചുംബിച്ചതിന് ബോളിവുഡ് ഗായകനെതിരെ കേസ്.

്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍കാരമായി ചുംബിച്ചതിന് ബോളിവുഡ് ഗായകന്‍ അംഗരംഗ് പപ്പോണിനെതിരെ പരാതി. പപ്പോണ്‍ പെണ്‍കുട്ടിയെ ചുംബിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. പപ്പോണ്‍ മാര്‍ഗനിര്‍ദേശിയായെത്തുന്ന ഹിന്ദി സംഗീത റിയാലിറ്റി ഷോയുടെ സെറ്റില്‍ നടന്ന ഹോളി ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം. റിയാലിയറ്റി ഷോയിലെ മത്സരാര്‍ഥിയാണ് പെണ്‍കുട്ടി.

തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പപ്പോണ്‍ പങ്കുവച്ച ലൈവ് വീഡിയോയിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ആഘോഷങ്ങള്‍ക്കിടെ പാപ്പോണ്‍ പെണ്‍കുട്ടിയുടെ മുഖത്ത് ഛായം തേക്കുന്നതും ചുണ്ടത്ത് ചുംബിക്കുന്നതും വിഡിയോയില്‍ കാണാം.

സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷനും പോക്‌സോ നിയമപ്രകാരം പോലീസും പപ്പോണിനെതിരെ കേസ് എടുത്തിട്ടുണ്ട്. സുപ്രീം കോടതിയിലെ അഭിഭാഷകയായ റുണ ഭുയാനാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി കയ്യേറ്റം ചെയ്തുവെന്നാരോപിച്ച് പപ്പോണിനെതിരെ ദേശീയ ബാലവകാശ കമ്മീഷന് മുന്‍പാകെ പരാതി നല്‍കിയത്. ഗായകനെതിരെ അന്വേഷണം നടത്തണമെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഇത്തരം ടി.വി റിയാലിറ്റി ഷോകളില്‍ ഒട്ടും സുരക്ഷിതരല്ലെന്നും റുണ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!