May 25, 2018
Breaking News

ഭര്‍ത്താവിന് ബാല്യകാല സുഹൃത്തുമായി ”സ്വവര്‍ഗരതി”,മൊബൈലില്‍ സൃഹൃത്തുമായുള്ള സ്വവര്‍ഗരതി വൈകൃതങ്ങള്‍; തന്നോട് സുഹൃത്തിനൊപ്പം കിടക്കപങ്കിടാന്‍ നിര്‍ബന്ധിക്കുന്നു;ഭാര്‍ത്താവിനെതിരേ പരാതിയുമായി കാസര്‍ഗോഡ്‌ സ്വദേശിനി

ബാല്യകാല സുഹൃത്തുമായുള്ള ഭര്‍ത്താവിന്റെ സ്വവര്‍ഗരതി മൂലം തനിക്കു ദാമ്പത്യ ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയുന്നില്ലെന്ന പരാതിയുമായി യുവതി ഹോസ്ദുര്‍ഗ് പോലീസിന് മുന്നില്‍. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനും ബന്ധുക്കള്‍ക്കും എതിരെ പോലീസ് കേസ് എടുത്തു. 2017 ജുലൈ 20നായിരുന്നു കോട്ടിക്കുളം സ്വദേശിയുമായി യുവതിയുടെ വിവാഹം നടന്നത്. വിവാഹശേഷം ഇവര്‍ അബുദാബിക്കു പോയി. എന്നാല്‍ വിവാഹശേഷം യുവതിക്കു ഭര്‍ത്താവുമായി യാഥൊരു ശാരിരിക ബന്ധവും ഉണ്ടായിരുന്നില്ല.

ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ ഗള്‍ഫില്‍ എത്തിയ യുവതി ചെയ്തിരുന്നതു വീടു പണി മാത്രമായിരുന്നു. ഇതിനിടയില്‍ ബാല്യകാല സുഹൃത്തുമായുള്ള ഭര്‍ത്താവിന്റെ സ്വവര്‍ഗരതി ഇവര്‍ കണ്ടെത്തുകയായിരുന്നു. അബുദാബിയിലെ അടുത്ത വില്ലയില്‍ താമസിച്ചിരുന്ന സുഹൃത്തുമായായിരുന്നു ഭര്‍ത്താവിനു ബന്ധം. ഭാര്യ പ്രസവത്തിനായി നാട്ടില്‍ പോയതോടെ സുഹൃത്തിന്റെ വീട്ടുപണി പോലും യുവതിയെ കൊണ്ടായിരുന്നു ചെയ്യിപ്പിരുന്നത്. ഇതിനിടയില്‍ സുഹൃത്തിനൊപ്പം കിടക്കപങ്കിടാനും ഭര്‍ത്താവ് യുവതിയെ നിര്‍ബന്ധിച്ചതായി പരാതിയില്‍ പറയുന്നു.അങ്ങനെ ചെയ്താല്‍ തനിക്കു നാലരലക്ഷം രൂപ കിട്ടും എന്ന് ഭര്‍ത്താവ് യുവതിയോടു പറഞ്ഞു.

ഇതിനിടയില്‍ ഭര്‍ത്താവിന്റെ മൊബൈല്‍ പരിശോധിച്ച യുവതി കണ്ടതു ബാല്യകാല സുഹൃത്തുമയുള്ള സ്വവര്‍ഗരതി വൈകൃതങ്ങളായിരുന്നു. ഇതോടെ ഭര്‍ത്താവ് യുവതിയെ ശാരീരികമായും പീഡിപ്പിക്കാന്‍ തുടങ്ങി. ഇരുവരും തിരിച്ചുനാട്ടില്‍ എത്തി എങ്കിലും പീഡനം തുടര്‍ന്നു. തുടര്‍ന്നു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞാല്‍ കൊല്ലുമെന്നും യുവതിയെ ഭീഷിണപ്പെടുത്തി.ഗത്യന്തരമില്ലാതെ വന്നതോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!