July 21, 2018
Breaking News

ലാലേട്ടാ, നിങ്ങള്‍ ഇത് കേട്ടില്ലേ? ശ്വേതയെയും രഞ്ജിനിയെയും ഒരുപാട് താങ്ങണ്ട; രണ്ടും തല്ലികൊല്ലണ്ട ജാതികള്‍, പാവം പേളി (വീഡിയോ)

ബിഗ്‌ബോസ് റിയാലിറ്റി ഷോയെക്കുറിച്ചാണ് ഇപ്പോള്‍ മലയാളികള്‍ക്ക് സംസാരിക്കാനുള്ളത്. സ്‌ക്രീനില്‍ കണ്ട താരങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ എങ്ങനെയാണെന്ന് ഷോയിലൂടെ ജനങ്ങള്‍ മനസ്സിലാക്കി വരുകയാണ്. ശ്വേതയെക്കുറിച്ച് മോശം അഭിപ്രായമാണ് പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാകുന്നത്. ബിഗ്‌ബോസ് ഹൗസില്‍ മുതിര്‍ന്ന ആളാണെന്നത് കൊണ്ട് ബാക്കിയുള്ളവരെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ നോക്കുകയാണെന്ന് ചിലര്‍ വിമര്‍ശിക്കുന്നു. കഴിഞ്ഞ തവണ മോഹന്‍ലാല്‍ ശ്വേതയെയും രഞ്ജിനിയെയും സപ്പോര്‍ട്ട് ചെയ്ത് സംസാരിച്ചതില്‍ ജനങ്ങള്‍ക്ക് വിയോജിപ്പുണ്ട്. ഇത്തവണയും ലാലേട്ടന്‍ ഇവരെ താങ്ങരുത് എന്നാണ് പ്രേക്ഷകര്‍ ആവശ്യപ്പെടുത്തത്.

പേളിക്ക് കട്ട സപ്പോര്‍ട്ടാണ് നല്‍കുന്നത്. ശ്വേതയുടെ ഒറ്റയാള്‍ ഭരണത്തെ കഴിഞ്ഞ ദിവസം പേളി ചോദ്യം ചെയ്തിരുന്നു. ”എനിക്ക് പേടിയാണ് ശ്വേത ചേച്ചിയെ, കാരണം എപ്പോഴും എന്നെ വഴക്ക് പറയും. ഞാന്‍ കാരണമാണ് സുരേഷട്ടന് അസുഖം വന്നതെന്ന് ശ്വേത ചേച്ചി പറഞ്ഞു. എന്നെ വല്ലാതെ വേദനിപ്പിച്ചു അക്കാര്യം” പേളി പറഞ്ഞു. പക്ഷേ അതൊന്നും കേള്‍ക്കാന്‍ ശ്വേത തയാറായില്ല. കരയുന്ന പേളിയെ ആശ്വസിപ്പിച്ചത് സാബുവും കൂട്ടരുമായിരുന്നു.

ശ്വേതയ്ക്ക് നടുവേദനയാണെന്ന് പറയുന്നുണ്ട്. എന്നാല്‍ അടുക്കള പണി ചെയ്യുമ്പോള്‍ മാത്രമാണ് ഇത്തരം അസുഖങ്ങള്‍ വരുന്നത്. ഡാന്‍സ് കളിക്കാനും യോഗ ചെയ്യാനും ഒരു പ്രശ്നവുമില്ലെന്ന് പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഇപ്പോള്‍ സാബു, ശ്രീനിഷ്, സുരേഷ്, പേര്‍ളി, അര്‍ച്ചന, അഥിതി, ദീപന്‍ എന്നിവര്‍ക്ക് പ്രേക്ഷരുടെ പിന്നതുണയേറുകയാണ്. ”ശ്വേത,രഞ്ജിനി തല്ലികൊല്ലണ്ട ജാതികള്‍, ശ്രീലക്ഷ്മി കെണിയുടെ ഉസ്താദ്, ഹിമ ആരെയും വെറുപ്പിക്കുന്ന സംസാരം” ഇങ്ങനെയാണ് പ്രേക്ഷകര്‍ പറയുന്നത്.

സാബു നന്നായി ഓരോ ആളുകളെയും കണ്ടറിഞ്ഞു ഡീല്‍ ചെയ്യുന്നുണ്ട്. പിന്നെ ശ്വേത, മേലാല്‍ പേളിയെ തൊട്ടാല്‍ തങ്ങള്‍ മണ്ടന്‍ ഷിയാസിനെ ഇറക്കി തല്ലിക്കുമെന്നാണ് ആളുകള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!