July 21, 2018
Breaking News

ബന്ധുവായ സ്ത്രീയും, അധ്യാപികയും ലൈംഗികമായി പീഡിപ്പിച്ചു, മാനസികമായി തളര്‍ന്നു; ദയാവധം അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് 24കാരന്റെ കത്ത് രാഷ്ട്രപതിക്ക്

ലൈംഗിക പീഡനത്തിനിരയായ തനിക്ക് ദയാവധം അനുവദിക്കണം എന്നാവശ്യപ്പെട്ട് 24 വയസുകാരനായ യുവാവ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. ലൈംഗിക പീഡനത്തിന് ഇരയായി ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ലെന്നും അപമാനം താങ്ങാനാകുന്നില്ലെന്നുമാണ് കത്തിൽ. ആന്ധ്രാ പ്രദേശിലെ കുർണൂൽ ജില്ലക്കാരനായ യുവാവാണ് രാഷ്ട്രപതിക്ക് കത്തയച്ചത്.

എട്ട് വയസുള്ളപ്പോഴാണ് താൻ ആദ്യമായി ലൈംഗിക പീഡനത്തിന് ഇരയാകുന്നത്. ബന്ധുവായ സ്ത്രീയാണ് അന്ന് പീഡിപ്പിച്ചത്. പിന്നീട് ഹൈസ്കൂളിൽ പഠിക്കുമ്പോൾ അധ്യാപികയും പീഡിപ്പിച്ചു. ഇക്കാര്യം വീട്ടിൽ അറിയിച്ചുവെങ്കിലും പൊലീസിൽ പരാതിപ്പെട്ടില്ലെന്നും യുവാവ് പറയുന്നു.

ബയോടെക്നോളജി ബിരുദധാരിയായ യുവാവ് ഇപ്പോഴും ലൈംഗിക ചൂഷണങ്ങളുടെ മുറിവ് ഉണങ്ങിയിട്ടില്ലെന്നും ഇതേതുടർന്നാണ് മരിക്കാൻ അനുമതി തേടുന്നതെന്നുമാണ് രാഷ്ട്രപതിക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നത്. കത്തിന്റെ ഒരു പകർപ്പ് ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനും അയച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്യാൻ ധൈര്യമില്ലെന്നും വേദന അറിയാതെ മരിക്കാനാണ് ദയാവധം ആവശ്യപ്പെടുന്നതെന്നും യുവാവ് പറയുന്നു.

നിരവധി ആൺകുട്ടികളാണ് ഇത്തരത്തിൽ ചൂഷണത്തിന് വിധേയമാകുന്നതെന്നും എന്നാൽ നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥ അനുസരിച്ച് പെൺകുട്ടികൾക്ക് മാത്രമേ നീതി ലഭിക്കാറുള്ളൂവെന്നും യുവാവ് ആരോപിക്കുന്നു. പിതാവ് അടുത്തിടെ മരിച്ച യുവാവിന്റെ പോരാട്ടത്തിന് പൂർണ്ണ പിന്തുണയുമായി അമ്മയും ഒപ്പമുണ്ട്. രാഷ്ട്രപതിയും മുഖ്യമന്ത്രിയും ഇതിൽ പ്രതികരിച്ചില്ലെങ്കിൽ സ്വയം ജിവനൊടുക്കുമെന്നും മരണത്തിന് ഉത്തരവാദികൾ സർക്കാർ ആയിരിക്കുമെന്നുമാണ് യുവാവിന്റെ ഭീഷണി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!