July 21, 2018
Breaking News

ഇന്ത്യയുടെ യുദ്ധ തന്ത്രത്തെ ലോകം നമിച്ച നിമിഷം ; ഐ എസ്സ് ഭീകര പദ്ധതിയെ തരിപ്പണമാക്കിയ വിജയ മുഹൂർത്തം

ഡല്‍ഹി : ഇന്ത്യയുടെ യുദ്ധ തന്ത്രവും സൈനിക ശക്തിയും ലോകത്തിന് അത്ഭുതമായി മാറിയ സമ്മോഹനമായ ഒരു സംഭവം നടന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ കുടുക്കാന്‍ ഐഎസില്‍ നുഴഞ്ഞുകയറി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍. ഡല്‍ഹിയില്‍ ചാവേര്‍ ബോംബാക്രമണം നടത്താനെത്തിയ അഫ്ഗാന്‍ സ്വദേശിയായ ഐസ് ഭീകരന്‍ പിടിയില്‍. പിടിയിലായി കുറച്ചുനാൾ കഴിഞ്ഞെങ്കിലും . നയതന്ത്രവൃത്തങ്ങളും സുരക്ഷാ സംഘടനകളും വാര്‍ത്ത ഇപ്പോഴാണ് പുറത്തുവിട്ടത് . ആക്ഷന്‍ ചിത്രങ്ങളെ വെല്ലുന്ന രീതിയിലാണ് ഇന്ത്യന്‍ സുരക്ഷാ സേനാംഗങ്ങള്‍ ഐഎസില്‍ നുഴഞ്ഞുകയറി ഭീകരരെ വലയിലാക്കിയത്.

പാക് പരിശീലനം ലഭിച്ച പന്ത്രണ്ട് ഐഎസ് ചാവേര്‍ ഭീകരവാദികള്‍ പന്ത്രണ്ട് രാജ്യങ്ങളില്‍ ബോംബാക്രമണം നടത്താന്‍ പദ്ധതിയിടുന്നു എന്നായിരുന്നു സുരക്ഷ ഏജന്‍സികള്‍ക്ക് കിട്ടിയ രഹസ്യവിവരം. ദുബായില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേയ്ക്ക് അന്‍പതിനായിരം അമേരിയ്ക്കന്‍ ഡോളര്‍ എത്തിച്ചുകൊടുത്ത ഒരു വിവരം ഇന്ത്യയുടെ ചാര സംഘടനക്ക് ലഭിച്ചു. തുടര്‍ന്ന് അമേരിയ്ക്കന്‍ രഹസ്യാന്വേഷണ സംഘടനകളുടെ സഹായത്താല്‍ അഫ്ഗാനിലെ അവരുടെ താവളം കണ്ടെത്തുകയും ചെയ്തു.
ഡല്‍ഹിയില്‍ ബോംബാക്രമണത്തിന് എത്തുന്നത് അഫ്ഗാനില്‍ നിന്നുള്ള ഒരു എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥി ആയിരിയ്ക്കുമെന്ന് മനസ്സിലാക്കിയ രഹസ്യാന്വേഷണ ഏജന്‍സികള്‍ അയാളെ കണ്ടെത്തുകയും ഐഎസ് അംഗം എന്ന വ്യാജേന അയാളോട് പരിചയത്തിലാവുകയും ചെയ്തു. ഡല്‍ഹിയിലെ ലജ്പത് നഗറില്‍ അയാള്‍ക്ക് വേണ്ട താമസവും മറ്റെല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു.

എണ്‍പത് സേനാംഗങ്ങളാണ് അയാളെ രാവും പകലും നിരീക്ഷിയ്ക്കാന്‍ സമയം ചെലവഴിച്ചത്. കണ്ണു തെറ്റാതെ ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ നീരീക്ഷിച്ചുകൊണ്ടിരുന്നതിനോടൊപ്പം ഐഎസ് അംഗമായി നടിച്ച്‌ ഇയാളെ സുഹൃത്താക്കിയ രഹസ്യാന്വേഷണ അംഗം ഇയാള്‍ക്ക് വേണ്ട സ്‌ഫോടക വസ്തുക്കളും ബോംബുകളും എത്തിച്ചുകൊടുത്തു. പക്ഷേ പ്രത്യക്ഷത്തില്‍ നല്ലതെന്ന് തോന്നിയാലും യഥാര്‍ത്ഥത്തില്‍ ഉപയോഗശൂന്യമായ സ്‌ഫോടക വസ്തുക്കളായിരുന്നു അതെല്ലാം.
അഫ്ഗാന്‍ ചാവേര്‍ ഡല്‍ഹി വിമാനത്താവളം, അന്‍സല്‍ പ്‌ളാസ മാള്‍, വസന്ത് കുഞ്ച് മാള്‍ സൗത്ത് എക്സ്റ്റന്‍ഷന്‍ മാര്‍ക്കറ്റ് ഇവിടെയല്ലാം സന്ദര്‍ശിച്ച്‌ എവിടെ ബോംബുവയ്ക്കണം എന്ന് പദ്ധതിയിടുകയായിരുന്നു. ഇയാളുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടെ സകല തെളിവുകളും ലഭിച്ച ശേഷം രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇയാളെ അറസ്റ്റുചെയ്തു.

ചോദ്യം ചെയ്യലില്‍ അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ വലിയൊരു ശൃംഘലയാണ് പുറത്തുവന്നത്. അഫ്ഗാനിസ്ഥാനിലെ അമേരിയ്ക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഈ ചോദ്യം ചെയ്യലിന്റെ വിവരങ്ങള്‍ കൈമാറുകയും വലിയൊരു ഭീകരഗ്രൂപ്പിനെ മുഴുവന്‍ പിടിയിലാക്കാന്‍ ഈ വിവരങ്ങള്‍ സഹായിയ്ക്കുകയും ചെയ്തു.

ബ്രിട്ടണിലെ മാഞ്ചെസ്റ്ററില്‍ 2017 മേയ് 22 ന് ഒരു പോപ് സംഗീത മേളയ്ക്കിടെ ബോംബുവച്ച്‌ ഇരുപത്തിമൂന്ന് കൗമാരക്കാരായ കുട്ടികളെ കൊലപ്പെടുത്തിയത് ഇവരുടെ കൂട്ടത്തിലുള്ളവരാണ് എന്നതാണ് ചോദ്യം ചെയ്യലില്‍ പുറത്തുവന്ന ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങളിലൊന്ന്.

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളിലെ സേനാംഗങ്ങളുടെ ജീവന്‍ പണയംവച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ചരിത്രത്തിലെ വലിയൊരു നീക്കമായും വിജയമായും ഇത് വിലയിരുത്തപ്പെടുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭാരതത്തിനെ ആക്രമിയ്ക്കാന്‍ ഭീകരവാദികളെ ഇറക്കുന്നുണ്ടെന്നതും പാക്കിസ്ഥാന്‍ അവര്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെന്ന വിവരത്തിന് ഇതോടെ സ്ഥിരീകരണവുമായി. കഴിഞ്ഞ മാസം (ജൂണ്‍ 13, 2018) കൊച്ചി വിമാനത്താവളത്തില്‍ വച്ച്‌ പതിനൊന്ന് കോടി രൂപയ്ക്ക് തുല്യമായ അമേരിയ്ക്കന്‍ ഡോളര്‍, സൗദി റിയാല്‍ ഉള്‍പ്പെടെയുള്ള വിദേശ കറന്‍സികളുമായി ഒരു അഫ്ഗാന്‍ പൗരനെ പിടികൂടിയിരുന്നു

ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിലും മറ്റു വൻകിട രാജ്യങ്ങളിലും സർവ സുരക്ഷാ വലയവും ഭേദിച്ച് ISIS ആക്രമണങ്ങൾ അരങ്ങേറുമ്പോഴും അവർക്ക് ഇന്ത്യയെ ഒന്ന് സ്പർശിക്കാൻ പോലും കഴിയാത്തത്, ലോകത്തെ അമ്പരപ്പിക്കുന്ന, ഭാരതത്തിന്റേത് മാത്രമായ സൈനിക ശക്തിയും യുദ്ധ തന്ത്രവും നമ്മൾക്ക് കവചം തീർക്കുന്നതിനാലാണ് എന്നതിൽ നമ്മൾക്കഭിമാനിക്കാം.
വാർത്ത ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്ത് സുഹൃത്തുക്കളിലും എത്തിക്കൂ….

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!