July 21, 2018
Breaking News

അവന് കോണ്ടം തന്നെയാണ് ആവശ്യം! മുന്‍കാമുകന് കൊടുക്കുന്ന വിവാഹസമ്മാനത്തെ കുറിച്ച് ദീപിക!!

ബോളിവുഡിലെ പ്രണയം ശരിക്കും ഒരു കോമഡിയാണ്. ആയൂസ് കുറഞ്ഞ ബന്ധങ്ങളില്‍ നിന്നും അടുത്ത ബന്ധങ്ങളിലേക്ക് താരങ്ങള്‍ ചുവട് മാറുന്നത് വളരെ പെട്ടെന്നാണ്. ബോളിവുഡിലെ പ്രമുഖ നടനായ രണ്‍ബീര്‍ കപൂര്‍ നായികമാരെ മാറി മാറി പ്രണയിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നത് ഒരു വിനോദമാക്കി മാറ്റിയ ആളാണ്. ഇക്കാര്യം ബോളിവുഡില്‍ പരക്കെ സംസാരിക്കുന്ന കാര്യവുമാണ്.

ബോളിവുഡിലെ യുവതാരസുന്ദരി ആലിയ ഭട്ടും രണ്‍ബീറും പ്രണയത്തിലാണെന്നാണ് പുതിയ വാര്‍ത്ത. ഇക്കാര്യം രണ്‍ബീറും സ്ഥിതികരിച്ചിരുന്നു. മുന്‍കാമുകന്റെ വിവാഹം ഉടനെ ഉണ്ടെങ്കില്‍ മുന്‍കാമുകിയായ ദീപിക പദുക്കോണ്‍ എന്തായിരിക്കും കൊടുക്കുന്നത്..? അതിന് നടി കൊടുത്ത ഉത്തരമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ദീപിക പദുക്കോണ്‍, കത്രീന കൈഫ് തുടങ്ങി രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലുണ്ടായിരുന്ന നടിമാര്‍ ഒരുപാടാണ്. ഇപ്പോഴിത ബോളിവുഡിലെ ക്യൂട്ട് സുന്ദരിയായ ആലിയ ഭട്ടും രണ്‍ബീറും കടുത്ത പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ആലിയയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായി വര്‍ഷങ്ങള്‍ നീണ്ട പ്രണയം അവസാനിപ്പിച്ചിരുന്നു.

രണ്‍ബീറും കത്രീനയും ആറ് വര്‍ഷത്തോളം ഉണ്ടായിരുന്ന പ്രണയം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ആലിയ രണ്‍ബീര്‍ താരജോഡികള്‍ ഒന്നിക്കുന്നത്. ജിക്യു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ആലിയയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് രണ്‍ബീര്‍ തുറന്ന് സംസാരിച്ചിരുന്നു. ഇത് വരെയുണ്ടായിരുന്നത് പോലെ അല്ല ഇതെന്നും ഇത് തീര്‍ത്തും പുതിയൊരു അനുഭവമാണെന്നും രണ്‍ബീര്‍ വ്യക്തമാക്കിയിരുന്നു.

ഒരു കാലത്ത് ബോളിവുഡിലെ പ്രണയ ജോഡിയായിരുന്നു ദീപിക പദുക്കോണും രണ്‍ബീര്‍ കപൂറും. ഇരുവരും വേര്‍പിരിയുകയായിരുന്നു. അതിനിടെ രണ്‍ബീര്‍ കോണ്ടം പോക്കറ്റില്‍ കോണ്ടം സൂക്ഷിക്കുന്ന ആളാണെന്ന് ദീപിക മുന്‍പ് പറഞ്ഞിരുന്നു. ഇതോടെ രണ്‍ബീറിന്റെ സിനിമയില്‍ നിന്നും സോനം കപൂര്‍ പിന്മാറിയത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ആലിയ ഭട്ടുമായിട്ടുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ദീപിക പറഞ്ഞ മറുപടി ശ്രദ്ധേയമായിരിക്കുകയാണ്…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!