July 21, 2018
Breaking News

മതത്തിന്റെ പേരില്‍ എന്റെ ശരീരം ആഘോഷിക്കുന്നവർക്ക് നമസ്കാരം; പൊട്ടിത്തെറിച്ച് ദുർഗ മാലതി

മതമല്ല, മത വര്‍ഗീയതയാണ് എന്‍റെ പ്രശ്നം, ഹിന്ദു മതത്തെ അപമാനിച്ചതല്ല. കേട്ടാലറക്കുന്ന വാക്കുകൾ കേട്ടാൽ പേടിച്ചോടുമെന്നു കരുതുന്നവർക്ക്‌ തെറ്റി. ചിത്രകാരി പറയുന്നു.
കഠ്‌വയിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികള്‍ക്കെതിരെ പ്രതിഷേധ ചിത്രം വരച്ച ചിത്രക്കാരിക്കെതിരെ സൈബര്‍ ആക്രമണം തുടരുന്നു. ചിത്രകാരിയും അധ്യാപികയുമായ ദുര്‍ഗ മാലതിയ്ക്കെതിരെ വധഭീഷണി ഉയർത്തി പരസ്യമായി സംഘപരിവാർ അനുകൂലികൾ രംഗത്തു വന്നതിനെ തൊട്ടുപിന്നാലെ ചിത്രകാരിയുടെ ശരീരം മോർഫ് ചെയ്ത് വ്യാപകമായ തോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ്.
എന്നാൽ ഇത്തരം ഹീനമായ വഴികൾ സ്വീകരിച്ചാലും കഠ്‌വ സംഭവത്തിനെ ആസ്പദമാക്കി വരച്ച ചിത്രങ്ങൾ പിൻവലിക്കില്ലെന്ന് ദുർഗ മാലതി പുതിയ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്മാക്കി.

‘ലിംഗം കൊണ്ട്‌ ചിന്തിക്കുന്നവർ. ലിംഗം കൊണ്ട്‌ രാഷ്ട്രീയം പറയുന്നവർ. ലിംഗം കൊണ്ട്‌ രാഷ്ട്രീയം പറയുന്നവർ. അവരുടേതും കൂടിയാണു ഭാരതം. ഇങ്ങനെ പോയാൽ അവരുടെ മാത്രമാകും ഭാരതം. ഈ ഒരു കുറിപ്പോടുകൂടിയാണു ഞാനീ ചിത്രം വരച്ചത്‌…. ഒരു പിഞ്ചുകുഞ്ഞിനെ കൂട്ടമായി ആരാധനാലയത്തിൽ വച്ച്‌ പീഡിപ്പിക്കുകയും… കൊലപ്പെടുത്തുകയും ചെയ്തവരെയും അവരെ സപ്പോർട്ട്‌ ചെയ്തവരെയും കുറിച്ചായിരുന്നു ആ ചിത്രം . ലിംഗത്തിൽ കുട്ടിയെ കെട്ടിയിട്ട ചിത്രം… അതെങ്ങനെയാണു ഹിന്ദുമതത്തെ അപമാനിക്കുന്നത്‌…’ ദുർഗ മാലതി ചോദിക്കുന്നു.

കഠ്‌വയില്‍ രോഷചിത്രം വരച്ചു; ചിത്രകാരിക്ക് വധഭീഷണി; പിന്നോട്ടില്ലെന്ന് ദുര്‍ഗ

ഒരു പിഞ്ചുകുഞ്ഞ്‌ ദേവാലയത്തിൽ വച്ച്‌ ക്രൂരമായി പിച്ചിച്ചീന്തപ്പെട്ടപ്പോൾ, വ്രണപ്പെടാത്ത എന്തുവികാരമാണു നിങ്ങൾക്ക്‌ ഇപ്പോൾ വ്രണപ്പെടുന്നതെന്നും ദുർഗ മാലതി ചോദിക്കുന്നു. അസഭ്യവർഷവും വധ, പീഡന ഭീഷണികളും ഞാൻ നേരിട്ടു കൊണ്ടിരിക്കുന്നു. സംഘപരിവാരിനെതിരെ പ്രതികരിച്ചതു കൊണ്ടാണ് ഞാൻ ആക്രമണത്തിന് ഇരയായത്. ഒരു സ്ത്രീയായതുകൊണ്ട് കേട്ടാലറക്കുന്ന വാക്കുകൾ കേട്ടാൽ പേടിച്ചോടുമെന്നു കരുതുന്നവർക്ക്‌ തെറ്റി. നിങ്ങൾ നിങ്ങളുടെ നിലവാരം കുത്തിയൊഴുക്കുക. മതത്തിന്റെ പേര് പറഞ്ഞ് എന്റെ ശരീരം ആഘോഷിക്കുന്നവർക്ക് നമസ്കാരം– ദുർഗ മാലതി കുറിച്ചു. ചിത്രകാരിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!