July 21, 2018
Breaking News

അറിയണം ക്രോയേഷ്യ എന്ന നാടിനെക്കുറിച്ച് ; കാല്പന്തുമായി ലോകം കീഴടക്കാൻ ആരവങ്ങളില്ലാതെ എത്തിയ നാടിനെക്കുറിച്ച്

ഫുട്ബോൾ ലോകത്തെ ചക്രവർത്തിമാരും ലോകമെങ്ങുമുള്ള ഭാവിപ്രവചകരും അമ്പരന്നിരിക്കുകയാണ്, ക്രൊയേഷ്യ ലോകകപ്പിന്റെ ഫൈനലില്‍! എങ്ങനെ വിശ്വസിക്കും ഈ മഹാത്ഭുതം ? ഫുട്ബോൾ ലോക കപ്പ് എന്ന വിശ്വവിജയത്തിന്റെ തൊട്ടരികിൽ എത്തിനിൽക്കുന്ന ക്രൊയേഷ്യ എന്ന കൊച്ചു രാജ്യത്തിന്റെ വിശേഷങ്ങൾ…

1958-ല്‍ സ്വീഡന്‍ ഫൈനലില്‍ കടന്നതൊഴിച്ചാല്‍ ഫുട്ബോൾ ലോകത്ത് പ്രബലരായ രാജ്യങ്ങളൊഴികെ മറ്റാരും ഫൈനൽ സ്വപനം കണ്ടിട്ടില്ല . ഇതുവരെ എട്ടുരാജ്യങ്ങള്‍ മാത്രമേ ലോകകപ്പ് നേടിയിട്ടുള്ളൂ. ബ്രസീല്‍ അഞ്ചുതവണയും ജര്‍മനിയും ഇറ്റലിയും നാല് തവണ വീതവും അര്‍ജന്റീനയും ഉറുഗ്വായും രണ്ടുതവണ വീതവും ഫ്രാന്‍സ്, സ്‌പെയിന്‍, ഇംഗ്ലണ്ട് എന്നിവ ഓരോ തവണയും വീതം.

ഫുട്ബോൾ ലോകകപ്പ് നേടിയെന്നൾ ലോകം കീഴടക്കി എന്നതാണ് സാരം . അതും 1990-ല്‍ മാത്രം സ്ഥാപിക്കപ്പെട്ട ഒരു രാജ്യം,ബാൾക്കൻ പ്രവിശ്യയിലെ ഈ രാജ്യം 1991നു മുൻ‌പ് യൂഗോസ്ലാവ്യയുടെ ഭാഗമായിരുന്നു , ഫുട്ബോൾ ലോകത്തെ മഹാ ശക്തികളെ അപേക്ഷിച്ച് ഒന്നുമല്ലാത്ത ഒരു രാജ്യം. ആ രാജ്യമാണ് ലോകത്തെതന്നെ ഏറ്റവും പെരുമയാര്‍ജിച്ച ലോകകപ്പില്‍, കിരീടനേട്ടത്തില്‍നിന്ന് ഒരു മത്സരം മാത്രം അകലെയാണ്. ഇംഗ്ലണ്ടിനെതിരേ പുറത്തെടുത്തതുപോലൊരു മാസ്മരിക പ്രകടനം ആവര്‍ത്തിക്കാനായാല്‍ കിരീടം അവരുടെ കൈപ്പിടിയിരിലിരിക്കും. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ലൂക്ക മോഡ്രിച്ച്‌ കിരീടമുയര്‍ത്തുന്ന സ്പനം ആരാധകര്‍ കണ്ടുതുടങ്ങിയിരിക്കുന്നു.

1998-ലാണ് ക്രൊയേഷ്യ ലോകകപ്പില്‍ ആദ്യമായി കളിക്കുന്നത്. അന്ന് കറുത്ത കുതിരകളെന്ന വിശേഷണം അന്വര്‍ഥമാക്കി അവര്‍ സെമി ഫൈനല്‍വരെ മുന്നേറി. അത്തവണ ചാമ്ബ്യന്മാരായ ഫ്രാന്‍സിനോട് സെമിയില്‍ പരാജയപ്പെട്ടെങ്കിലും ആരാധകരുടെ മനസ്സുകള്‍ കീഴടക്കിയാണ് അവര്‍ മടങ്ങിയത്. കരുത്തരായ ഹോളണ്ടിനെ തോല്‍പിച്ച്‌ മൂന്നാം സ്ഥാനം നേടി ക്രൊയേഷ്യ മടങ്ങുമ്ബോള്‍, അത് ഒരു തവണ മാത്രം സംഭവിക്കുന്ന അത്ഭുതമായി ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ കരുതി.

With Her Victory Dance, Croatia President Wins Hearts At FIFA World Cup

ഇക്കുറി ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീനയെ നിലംപരിശാക്കിയ പ്രകടനതത്തിലൂടെ ക്രൊയേഷ്യ മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അര്‍ജന്റീനയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി തുടരെ മൂന്ന് ജയങ്ങളുമായി അവര്‍ പ്രീക്വാര്‍ട്ടറിലെത്തി. അവിടെ ഡെന്മാര്‍ക്കിനെയും ക്വാര്‍ട്ടറില്‍ ആതിഥേയരായ റഷ്യയെയും സെമിയില്‍ ഇംഗ്ലണ്ടിനെയും തോല്‍പിച്ചു. ഡെന്മാര്‍ക്കിനെയും റഷ്യയെയും തോല്‍പിക്കാന്‍ ഷൂട്ടൗട്ട് വേണ്ടിവന്നെങ്കില്‍ ഇത്തവണ അതിനുമുന്നെ ഇംഗ്ലണ്ടിന്റെ തകർത്തിരുന്നു .

ക്രൊയേഷ്യയുടെ ഫൈനൽ പ്രവേശം ഭ്രാന്തമായാണ് ആരാധകര്‍ ആഘോഷിച്ചത്. റഷ്യക്കെതിരേ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗാലറിയില്‍ തുള്ളിച്ചാടി ക്രൊയേഷ്യന്‍ പ്രസിഡന്റ് കൊളിന്ദ ഗ്രാബര്‍ കിറ്ററോവിച്ച്‌ രാ്ജ്യത്തെയാകെ ഉത്തേജിപ്പിച്ചിരുന്നു. ക്രൊയേഷ്യന്‍ ജേഴ്‌സിയണിഞ്ഞ് ഗാലറിയില്‍ നൃത്തംവെച്ച പ്രസിഡന്റിന്റെ നാട്ടുകാര്‍ ഇന്നലെ മോശമാക്കിയില്ല. കൊടികള്‍ വീശിയും വെടിക്കെട്ട് നടത്തിയും അവര്‍ നഗരകേന്ദ്രങ്ങളെ മുഖരിതമാക്കി.

വിജയത്തിൽ കുറഞ്ഞതൊന്നുകൊണ്ടും തൃപ്‌തരാകില്ല എന്ന ഉറച്ച ധാരണയും വിജയം വരെ പോരാടാനുള്ള കഠിനപ്രയത്നവും ഇച്ഛാശക്തിയുമുണ്ടെങ്കിൽ ലോകം തന്നെ തങ്ങളുടെ കാൽക്കീഴിലാക്കാം എന്ന സത്യം അന്വർത്ഥമാക്കാൻ ഒരുങ്ങുകയാണ് ക്രൊയേഷ്യ എന്ന ഈ കൊച്ചു രാജ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!