Category: Sports

അനുജത്തിയെയുംകൂട്ടി തെരുവില്‍ ഭിക്ഷയാചിച്ച് നടന്ന ബാലന്‍ ക്രിസ്ത്യാനോ റൊണാൾഡോക്കൊപ്പം പന്ത് തട്ടാനൊരുങ്ങുന്നു; മണികണ്ഠന്റെ എന്ന അത്ഭുത ബാലൻ്റെ കഥ

കേരളത്തിന്റെ നെല്ലറയായ ആലപ്പുഴയുടെ മണ്ണിലൂടെ അനുജത്തിയുടെ കയ്യുംപിടിച്ച് ഭിക്ഷയാചിച്ചു നടന്ന ഏഴുവയസ്സുകാരന്‍. ഒരു വൃദ്ധക്കൊപ്പം ഭക്തരുടെ മുന്നില്‍ കൈ നീട്ടി ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന് മുന്നില്‍ നിന്ന ആ ബാലന്‍ ഇന്ന് ലോകോത്തര താരങ്ങള്‍ വളര്‍ന്ന റയല്‍ മാഡ്രിഡില്‍ പന്ത് തട്ടാനൊരുങ്ങുന്നു. ഭാഗ്യവും പ്രതിഭയും ഇഴചേര്‍ന്ന അവിശ്വസനീയമായ കഥയാണ് മണികണ്ഠന്റെ ജീവിതം. എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് അത് സംഭവിച്ചത്. 211ല്‍ ഓച്ചിറ പരബ്രഹ്മ ക്ഷേത്ര പരിസരത്തെ ഭിക്ഷാടക കൂട്ടത്തിൽനിന്ന് ചൈൽഡ് […]

ബ്ലാസ്‌റ്റേഴ്‌സ് തറടിക്കറ്റ് നല്‍കി അപമാനിച്ച വിജയന് അര്‍ഹിച്ച അംഗീകാരം നല്‍കാന്‍ ഗോകുലം എഫ്‌സി

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളിലൊരാളായ ഐഎം വിജയനെ ആദരിക്കാനൊരുങ്ങി ഗോകുലം കേരള എഫ്‌സി. ഗോകുലം എഫ്‌സിയുടെ അടുത്ത ഹോം മാച്ചിലാണ് കേരള ഫുട്‌ബോളിനും രാജ്യത്തിനും നിരവധി സംഭാവനകള്‍ നല്‍കിയ താരങ്ങളെ ആദരിക്കുന്നത്. ഗോകുലം കേരള എഫ്‌സി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ഐസ്എല്‍ മത്സരത്തില്‍ ഐഎം വിജയന് തറടിക്കറ്റ് നല്‍കി അപമാനിച്ച കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരേയും ഐഎസ്എല്‍ മാനേജ്‌മെന്റിനെതിരെയും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വിജയന്‍ അടക്കമുള്ള പല പ്രമുഖ താരങ്ങള്‍ക്കും ഐഎസ്എല്‍ അര്‍ഹിക്കുന്ന […]

അണ്ടർ 19 വേൾഡ് കപ്പ് കിരീടം ഇന്ത്യയുടെ പുലികുട്ടികൾക്ക്

ഫൈനലിൽ ഓസ്‌ട്രേലിയയെ തകർത്ത് ഇന്ത്യ കീരിടം സ്വന്തമാക്കി. 217 റൺസ് വിജയലക്ഷ്യമായി ഇറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. മൻജോട്ട് കാൽറയുടെ വെടിക്കെട്ട് സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ വിജയം കൈവരിച്ചത്. ജയത്തോടെ ഏറ്റവും കൂടുതൽ തവണ(4) U19 വേൾഡ് കപ്പ് ട്രോഫി നേടുന്ന ടീമായി ഇന്ത്യ മാറി. നേരത്തെ മൂന്ന് വീതം ട്രോഫി സ്വന്തമാക്കി ഇന്ത്യയും ഓസ്‌ട്രേലിയയും ഒപ്പത്തിനൊപ്പമാരുന്നു. 2002, 2008, 2012 വർഷങ്ങളിലാണ് ഇന്ത്യ ഇതിനുമുമ്പ് […]

ആരോപണങ്ങള്‍ നിഷേധിച്ച് സന്ദേശ് ജിങ്കാന്‍

കേരളാ ബ്ലാസ്റ്റേഴ്‌സ് മുന്‍കോച്ച് റെനെ മ്യൂലന്‍സ്റ്റീന്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച് സന്ദേശ് ജിങ്കാന്‍. ആരോപണങ്ങള്‍ തന്നെ ബാധിച്ചുവെന്ന് വ്യക്തമാക്കുന്ന ജിങ്കന്‍ ആളുകള്‍ക്ക് തന്നിലുള്ള സംശയമകറ്റാനാണ് രംഗത്തെത്തുന്നതെന്നും പറഞ്ഞു. മാതാപിതാക്കളും ഈ വാര്‍ത്തയറിഞ്ഞ് സങ്കടപ്പെടുന്നതും തന്നെ വേദനിപ്പിക്കുന്നുവെന്നും ജിങ്കാന്‍ വെളിപ്പെടുത്തി. വാര്‍ത്തകാട്ടിത്തന്നത് ഡ്രെസ്സിംഗ് റൂമിലേക്ക് കടന്നുവന്ന വിനീതാണ്. അപ്പോള്‍ അത് തന്നെ ബാധിച്ചുവെങ്കിലും കളിയെ ഇക്കാര്യം ബാധിക്കാന്‍ താന്‍ അനുവദിക്കില്ല. ഗോവയ്‌ക്കെതിരായ മത്സരശേഷം അമ്മയെ വിളിച്ചപ്പോള്‍ അവരും ഇക്കാര്യം അറിഞ്ഞുവെന്ന് […]

സൂപ്പര്‍ താരം പരിശീലനത്തിന് വരുന്നത് രണ്ടര കോടി രൂപയുടെ റോള്‍സ് റോയ്‌സില്‍

ലോകത്തിലെ ഏറ്റവും പണമൊഴുകുന്ന ബിസിനസുകളില്‍ ഒന്നാണ് ഫു്ടബോളും. സൂപ്പര്‍ താരങ്ങള്‍ക്ക് നല്‍കുന്ന പ്രതിഫലവും കൈമാറ്റ തുകയും കണ്ട് ലോകം അമ്പരന്ന് നില്‍ക്കുന്നതും അതിന്റെ പണക്കൊഴുപ്പ് കണ്ടിട്ടാണ്. ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍താരം പോള്‍ പോഗ്ബ. ലോകത്തിലെ ഏറ്റവും സമ്പന്ന ക്ലബ്ബുകളിലൊന്നായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ 2016ല്‍ എത്തിയ ഫ്രഞ്ച് താരം പരിശീലനത്തിനെത്തുന്ന ഫോട്ടോയാണ് സോഷ്യല്‍ മീഡിയിയല്‍ വൈറലായിരിക്കുന്നത്. ഇന്ത്യന്‍ രൂപയില്‍ രണ്ടര കോടിയോളം വരുന്ന റോള്‍സ് റോയ്‌സ് […]

ഇങ്ങനെയും ആരാധകരോ? ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ച് വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍

കേരള ബ്ലാസ്റ്റേഴ്‌സിന്റെ 12ാമനായി അറിയപ്പെടുന്ന ആരാധകര്‍ ലോക ഫുട്‌ബോള്‍ ഭൂപടത്തില്‍ ഇതിനോടകം തന്നെ ഇടം നേടിയതാണ്. ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം സ്വന്തം തട്ടകത്തിലായാലും എതിര്‍ ടീമിന്റെ തട്ടകത്തിലായാലും ഗ്യാലറി മഞ്ഞക്കടലാകുമെന്ന് മുംബൈയുമായി ഇക്കഴിഞ്ഞ മത്സരത്തിലൂടെ തെളിയിച്ചതാണ്. എന്നാല്‍, ഇതൊക്കെ ഫുട്‌ബോള്‍ ലോകത്ത് സാധാരണമാണെന്നിരിക്കെ മറ്റൊരു സംഭവമാണ് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിപ്പിച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്കായി ക്ഷേത്രത്തില്‍ വഴിപാട് നേര്‍ന്ന ആരാധകനെ കൗതുകത്തോടെയാണ് സോഷ്യല്‍ മീഡിയ തപ്പിക്കൊണ്ടിരിക്കുന്നത്. ഇടുക്കി ജില്ലയിലെ തൊടുപുഴ ഇടവെട്ടി […]

റിതികയുടെ കണ്ണുനീർ രോഹിത്തിന്റെ ഫ്ലൈയിങ് കിസ്സിൽ അലിഞ്ഞു

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ അക്ഷരാർത്ഥത്തിൽ മൈതാനത്ത് താണ്ഡവമാടുകയായിരുന്നു രോഹിത് ശർമ. സിക്സുകളും ഫോറുകളും പറത്തി ലങ്കൻ ബോളർമാരെ വെളളം കുടിപ്പിച്ചു. ലങ്കൻ ഫീഡർമാരെ വിശ്രമമില്ലാതെ തലങ്ങും വിലങ്ങും പായിച്ചു. ശർമയുടെ താണ്ഡവമാട്ടം ലങ്കയ്ക്ക് കണ്ടുനിൽക്കാൻ മാത്രമേ കഴിഞ്ഞുളളൂ. ധർമശാലയിൽ ഏറ്റുവാങ്ങിയ നാണംകെട്ട തോൽവിക്ക് അതേ നാണയത്തിൽ തിരിച്ചടിച്ചാണ് രോഹിത് പകരം വീട്ടിയത്. ഇരട്ട സെഞ്ചുറിയാണ് (208 നോട്ടൗട്ട്) രണ്ടാം ഏകദിനത്തിൽ രോഹിത് നേടിയത്. ഏകദിനത്തിലെ രോഹിത്തിന്റെ മൂന്നാമത് ഇരട്ട സെഞ്ചുറിയാണിത്. […]