Category: News

മകന് മതമില്ല, അവന്‍റെ വിശ്വാസം അവന്‍ തെരഞ്ഞെടുക്കട്ടെ: നിലപാട് വ്യക്തമാക്കി സികെ വിനീത്

തന്റെ മകനെ മത വിശ്വാസത്തിലേക്ക് നയിക്കില്ലെന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി താരം സികെ വിനീത്. കഴിഞ്ഞ മാസം 23ാം തിയ്യതിയായിരുന്നു വീനിത് അച്ഛനായത്. കണ്ണൂരിലെ ധനലക്ഷ്മി ആശുപത്രിയില്‍ വച്ചായിരുന്നു കുട്ടിയുടെ ജനനം. ‘എന്റെ മകന് ജീവിക്കാന്‍ മതം വേണ്ട, അവന്റെ വിശ്വാസവും വഴിയും അവന്‍ തന്നെ തെരഞ്ഞെടുക്കട്ടെ.’ വിനീത് പറയുന്നു. മുന്‍പും കളികളത്തിന് പുറത്ത് നടക്കുന്ന കാര്യങ്ങളില്‍ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ട് വിനീത്. കൊച്ചിയില്‍ നടന്ന ക്വിയര്‍ പ്രൈഡ് മാര്‍ച്ചിന് പിന്തുണ […]

അമ്മയുടെ വയറ്റില്‍ മകന്‍റെ കുട്ടിയുടെ പിറവി ; വിചിത്രമായ ഈ വീഡിയോ കണ്ട് നോക്കൂ !!

മുത്തശ്ശിയുടെ വയറ്റില്‍ ജനനം.. അര്‍കാനാസസിലെ ടെക്‌സാര്‍കന സ്വദേശിനിയാണ് 29കാരിയായ കെയ്‌ല ജോണ്‍.17മത്തെ വയസില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടിവന്ന കെയ്‌ല ഭര്‍ത്താല് കോഡിനുമൊന്നിച്ച് കുഞ്ഞുങ്ങളെ സ്വപ്‌നം കണ്ടു ജീവിച്ചു. അണ്ഡായശം നീക്കം ചെയ്തിട്ടില്ലാത്തതിനാല്‍ വാടക ഗര്‍ധാരണത്തിലൂടെ ബയോളജിക്കല്‍ അമ്മയാകാം എന്ന തിരിച്ചറിവിലാണ് കെയ്‌ലയുടെ ജീവിതം മാറിമറിയുന്നത്.2012ലായിരുന്നു കെയിലയുടെയും കോഡിന്റെയും വിവാഹം. വാടക ഗര്‍ഭധാരണത്തിനാളെ കിട്ടാതെ വന്നതോടെ കോഡിന്റെ അമ്മ പാറ്റി മകനെ സഹായിക്കാന്‍ തയ്യാറായി ഡോക്ടര്‍മാരുടെ പരിശ്രമത്തിനൊടുവില്‍ 2017ല്‍ പാറ്റി ഗര്‍ഭിണിയായി. […]

സ്കൂള്‍ വിദ്യാര്‍ത്ഥിയെ സല്യൂട്ട് ചെയ്യുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍; കമ്മീഷണര്‍ക്ക് സോഷ്യല്‍ മീഡിയയുടെ ബിഗ് സല്യൂട്ട്

ബംഗളൂരു: കൊടുക്കുന്നതേ തിരിച്ചു കിട്ടൂ എന്ന് പറയാറുണ്ട്. ബഹുമാനിക്കാന്‍ പ്രായം എത്രയെന്നൊന്നും ഇല്ല. എല്ലാവരെയും ബഹുമാനിക്കാന്‍ മടിക്കരുതെന്ന് പഠിപ്പിക്കുകയാണ് ബംഗളൂരുവില്‍ നിന്നുളള ഒരു പോലീസുകാരന്റെ പ്രവൃത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ഒരു സ്കൂള്‍ കുട്ടിയെ സല്യൂട്ട് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ടി സുനില്‍ കുമാറാണ് റോഡിലൂടെ നടന്ന് പോകുന്ന ആണ്‍കുട്ടിക്ക് സല്യൂട്ട് നല്‍കി ബഹുമാനിച്ചത്. ബംഗളൂരു മല്യ ആശുപത്രിയില്‍ നിന്നും സഹപ്രവര്‍ത്തകര്‍ക്കൊപ്പം […]

ഭര്‍തൃവീട്ടുകാരുമായി പിണങ്ങി പുഴയില്‍ ചാടിയ യുവതി രണ്ടാം ദിവസം പൊങ്ങിയത് കാമുകന്‍റെ വീട്ടില്‍;ശക്തമായ ഒഴുക്കില്‍ നാട്ടുകാരും അഗ്‌നിശമനസേനയും തിരച്ചിലില്‍ നടത്തിയത് വെറുതെ

രാജകുമാരി: ഭര്‍തൃവീട്ടുകാരുമായി പിണങ്ങി പുഴയില്‍ ചാടിയ യുവതിയെ രണ്ടാം ദിവസം കാമുകന്റെ വീട്ടില്‍ നിന്നും കണ്ടെത്തി. യുവതിയെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും പോലീസും അഗ്‌നിശമനസേനയും രണ്ടുദിവസമായി തിരച്ചില്‍ നടത്തുകയായിരുന്നു. യുവതിയുടെ കാമുകന്‍ പൂപ്പാറ സ്വദേശി നെവിന്റെ (22) വീട്ടില്‍നിന്നാണ് യുവതിയെ കണ്ടെത്തിയത്. ഞായര്‍ പുലര്‍ച്ചെ രണ്ടുമുതലാണ് പൂപ്പാറയിലെ ബന്ധുവീട്ടില്‍നിന്നും യുവതിയെ കാണാതായത്. ഇവര്‍ പന്നിയാര്‍ പുഴയിലെ ഒഴുക്കില്‍പ്പെട്ടതാകാമെന്ന നിഗമനത്തില്‍ പന്നിയാര്‍ പുഴയില്‍ മൂന്ന് കിലോമീറ്ററോളം ദൂരത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു. നെവിനും […]

ആംബുലന്‍സ് നിഷേധിച്ചു; ഭാര്യക്ക് ഉന്തുവണ്ടിയില്‍ ദാരുണമരണം; തിരിച്ചും അതേ ഉന്തുവണ്ടിയിൽ തന്നെ മൃതദേഹം കൊണ്ടുപോകാന്‍ ആശുപത്രി അധികൃതർ

ഭാര്യയുടെ മൃതദേഹം തോളിലേറ്റി മകളുമായി പോകുന്ന മാഞ്ചിയുടെ കണ്ണീര്‍ചിത്രം ഹൃദയത്തില്‍ നിന്ന് മായുംമുന്‍പ് ഇന്ത്യക്ക് തലതാഴ്ത്താന്‍ ഇതാ മറ്റൊരു ദാരുണചിത്രം. ആരോഗ്യരംഗത്ത് കേരളം യുപിയെ മാതൃകയാക്കണമെന്ന് പ്രസംഗിച്ച യോഗി ആദിത്യനാഥിന്റെ നാട്ടില്‍ നിന്നാണ് കൊടുംക്രൂരതയുടെ ഈ കാഴ്ച. രോഗം മൂർച്ചിച്ച ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സഹായം അഭ്യർഥിച്ച ഭര്‍ത്താവിനോട് കിട്ടുന്ന വണ്ടിയിൽ ആശുപത്രിയിലെത്തിക്കാന്‍ ആശുപത്രി അധികൃതരുടെ മറുപടി. കൈയ്യിൽ കിട്ടിയ ഉന്തുവണ്ടിയിലാണ് അഞ്ച് കിലോമീറ്ററുകൾ താണ്ടി ഭാര്യയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ […]

അയ്യായിരം രൂപ അമ്പതു കോടിയാക്കിയ അമ്മയും മകനും..!!

പഠിച്ച് പഠിച്ച് ഡോക്ടറും എൻജിനീയറും ആകണമെന്നല്ല. കഴിവുള്ളതെന്തോ അതിൽ മിടുക്കനാകാനാണ് ശ്രീജിത്ത് എന്ന ഒറ്റപ്പാലംകാരന് സ്വന്തം അമ്മ നൽകിയ ഉപദേശം. നഴ്സറി അധ്യാപികയായ അമ്മയുടെ ശമ്പളത്തിൽ വളർന്ന് അമ്മ നൽകിയ അയ്യായിരംരൂപയുടെ മൂലധനത്തിൽ ബിസിനസ് ആരംഭിച്ച് അമ്പതുകോടി എന്ന മാന്ത്രിക വിറ്റുവരവിൽ എത്തിയ മകൻ. മണികിലുക്കത്തിൽ ആദ്യം ആ അമ്മയേയും മകനെയും പരിചയപ്പെടാം. ശ്രീബാലയും മകൻ ശ്രീജിത്തും. ഒറ്റപാലംകാരാണ്. ഏതായാലും ഈ നിൽക്കുന്നത് ഒറ്റപ്പാലത്തെ വീട്ടിലല്ല. ഏറെ വ്യത്യസ്തവും ഒരുപക്ഷെ […]

കാണിക്ക വഞ്ചിയിൽ ഐ ഫോൺ സിക്സ്; കുഴങ്ങി ജീവനക്കാർ

നാണയത്തുട്ടുകളും നോട്ടുകളും എണ്ണാനായി കാണിക്ക വഞ്ചി തുറപ്പോൾ കിട്ടിയത് ആപ്പിള്‍ ഐഫോണ്‍ സിക്‌സ്. ആന്ധ്രായിലെ കൃഷ്ണ ജില്ലയിലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലാണ് അപൂർവമായ കാണിക്ക ലഭിക്കുന്നത്. 30000 രൂപയ്ക്കടുത്ത് വിലവരുന്ന ഈ കാണിക്ക എന്തു ചെയ്യണമെന്ന് അറിയാതെ കുഴപ്പത്തിലായിരിക്കുകയാണ് ക്ഷേത്ര അധികൃതർ. ഐഫോണ്‍ സിക്‌സ് സീല്‍ പൊട്ടിക്കാത്ത കവര്‍ അടക്കമാണ് ലഭിച്ചത്. ഫോണിന്റെ കവറിനുള്ളില്‍ വാറണ്ടി കാർഡുമുണ്ട്. മൂന്ന് മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാണിക്കവഞ്ചി തുറന്നത്. എന്നാല്‍ എത്ര […]

ഈ സെല്‍ഫിക്ക് പിന്നാലെ ഈ നാല് യുവാക്കളെ കാത്തിരുന്നത് വന്‍ ദുരന്തം

സെല്‍ഫിയെടുത്തയുടന്‍ യുവാക്കളുടെ സംഘത്തെ കാത്തിരുന്നത് വന്‍ ദുരന്തം. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം അരങ്ങേറിയത്. തപി നദിക്ക് മുകളിലുള്ള ഒരു പാലത്തില്‍ നിന്ന് സെല്‍ഫി എടുക്കുന്ന യുവാക്കളുടെ സംഘത്തിലേക്ക് കാര്‍ പാഞ്ഞു കയറി ഇരുപത്തിരണ്ടു വയസുകാര്‍ കൊല്ലപ്പെട്ടു. കാര്‍ഇടിച്ച് ഗുരുതരമായി പരുക്കേറ്റ പപ്പു ലലാനി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കിലായാണ് നാല് യുവാക്കള്‍ സ്ഥലത്ത് എത്തിയത്. ഇതില്‍ മൂന്നുപേര്‍ പാലത്തിന്‍റെ കൈവരിയില്‍ നിന്നും പപ്പു ബൈക്കിന് മുകളില്‍ ഇരുന്നുമാണ് സെല്‍ഫി […]

ഇനി മൃതദേഹം തൂക്കി നോക്കില്ല, അഷ്‌റഫ് താമരശ്ശേരിയുടെ സമരത്തിന് ഫലം കണ്ടു

ദുബായ്: അഷ്‌റഫ് താമരശ്ശേരിയുടെ കഠിനമായ ഇടപെടൽ ഫലം കണ്ടു. അ​ബു​ദാ​ബി ഒ​ഴി​കെ​യു​ള്ള എ​മി​രേ​റ്റു​ക​ളി​ൽ വച്ച് മ​രി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹം നാട്ടിലെത്തിക്കാന്‍ ഇനി തൂക്കി നോക്കില്ല. മൃതദേഹം വിമാനം വഴി നാട്ടിലെത്തിക്കുമ്പോള്‍ അവയുടെ ഭാ​രം എ​ടു​ക്കേ​ണ്ടെ​ന്ന് എ​യ​ർ ഇ​ന്ത്യ​യു​ടെ കാ​ർ​ഗോ വി​ഭാ​ഗം തീ​രു​മാ​നി​ച്ചു. എ​യ​ർ ഇ​ന്ത്യ​യി​ൽ കാ​ർ​ഗോ​യു​ടെ ചു​മ​ത​ല​യു​ള്ള അ​റേ​ബ്യ​ൻ ട്രാ​വ​ൽ​സാ​ണ് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. എ​യ​ർ ഇന്ത്യ​ വഴിയും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വഴിയും പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ എ​ത്തി​ക്കാം. […]

മകനേ.. വിട്ടുകൊടുക്കില്ല നിന്നെ മരണം വന്നു വിളിച്ചാലും; കണ്ണീർക്കടലായി അച്ഛന്റെ കുറിപ്പ്

ജീവിതത്തിലേക്ക് ഒരു കുഞ്ഞുവരുന്നതിനെ സന്തോഷത്തോടെയാണ് മാതാപിതാക്കൾ സ്വീകരിക്കുന്നത്. കുഞ്ഞിന് ഒരു ജലദോഷം വന്നാൽപ്പോലും സ്നേഹമുള്ള അച്ഛനമ്മമ്മാർക്കാവും പൊള്ളുന്നത്. സങ്കേത് കുമാർ എന്ന അച്ഛന്റെ ഹൃദയംപൊള്ളിക്കുന്ന ജീവിതകഥയാണ് സമൂഹമാധ്യമങ്ങളിലുള്ളവരെ നോവിക്കുന്നത്. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന പേജിലാണ് സങ്കേത് കുമാർ തന്റെ ജീവിതകഥ എഴുതിയിരിക്കുന്നത്. കഥ ഇങ്ങനെ: പച്ചക്കറിയുടെ മൊത്തവ്യാപാരിയായ സങ്കേതിന് മൂന്നുമക്കളാണ്. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും. ജന്മനാ ശ്വാസകോശത്തിലും കുടലിലും രക്തത്തിലും ഇൻഫക്ഷനുള്ള കുട്ടിയാണ് സങ്കേതിന്റെ പൊന്നോമനയായ ദുർവൻകർ […]