Category: Life Story

ആദ്യമായി കാഴ്ച കിട്ടിയപ്പോൾ നിക്കോളി തനിക്ക് ജന്മം നൽകിയ തന്റെ പൊന്നമ്മയെ കൺകുളിർക്കെ കണ്ടു.

മിസ്റ്റർ പെരേയ്റയുടെയും ഭാര്യ മിസ്സിസ് ഡയാനയുടെയും നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ബ്രസീലിലെ ഒരു കൊച്ചു ഗ്രാമത്തിൽ അവൾ പിറന്നു വീണു.. നിക്കോളി പെരേയ്റ വെളുത്തു തുടുത്ത ആ സുന്ദരി കുട്ടിയെ എല്ലാവർക്കും വളരെ ഇഷ്ടമായി. പിന്നീട് ആണ് വളരെ സങ്കടകരമായ ആ വാർത്ത ഡോക്ടർമാർ പെരേയ്റയെ അറിയിക്കുന്നത്. നിക്കോളിയുടെ രണ്ടു കണ്ണുകൾക്കും കാഴ്ച ശക്തിയില്ല. കോൺജൻഷ്യൽ ഗ്ലോക്കോമ എന്ന കണ്ണിൽ ദ്രാവകം നിറയുന്ന ഒരു അപൂർവ രോഗമായിരുന്നു നിക്കോളിക്ക് ഇരുട്ടിനെ […]

കഠിന വ്യായാമത്തിലൂടെ തടി കുറച്ചു; തടിച്ചിയെയാണ് ഇഷ്ടമെന്ന് പറഞ്ഞ് ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി; 31 കിലോ കുറച്ച യുവതിക്ക് സംഭവിച്ചത്

തടി കുറയ്ക്കാന്‍ കഠിന പ്രയത്‌നം ചെയ്യുന്നവര്‍ എയ്ഞ്ചല ക്രിക്ക്മോര്‍ എന്ന 38-കാരിയുടെ കഥകൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. മാസങ്ങളോളം അധ്വാനിച്ച് തടി കുറച്ച ഏയ്ഞ്ചലയ്ക്ക് ലഭിച്ചത് നല്ല ഫലമല്ല. തടിച്ചിയെയാണ് ഇഷ്ടപ്പെട്ടിരുന്നതെന്ന് പറഞ്ഞ് ഭര്‍ത്താവ് ഏയ്ഞ്ചലയെ ഉപേക്ഷിച്ചു. ഒമ്പത് വര്‍ഷം നീണ്ട ദാമ്പത്യം പിരിയേണ്ടിവന്നെങ്കിലും എയ്ഞ്ചല നിരാശയായില്ല. പേഴ്സണല്‍ ട്രെയ്നറായി മറ്റുള്ളവരെ പരിശീലിപ്പിക്കാന്‍ തുടങ്ങിയ അവര്‍, വര്‍ക്കൗട്ട് ചെയ്യാനെത്തിയ ഒരാളെ പ്രണയിച്ച് വീണ്ടും വിവാഹത്തിനൊരുങ്ങുകയാണ്. നോട്ടിങ്ങാമില്‍നിന്നുള്ള എയ്ഞ്ചല തടികുറയ്ക്കാന്‍ കഠിനാധ്വാനമാണ് നടത്തിയത്. […]

പുലഭ്യം കേട്ട് പ്രസവിക്കേണ്ടി വരുന്ന നിസ്സഹായരായ സ്ത്രീകള്‍

സാധാരണക്കാരില്‍ സാധാരണക്കാര്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവര്‍ കുറേക്കൂടി നല്ല സമീപനവും മാനുഷിക പരിഗണനയും അര്‍ഹിക്കുന്നില്ലേ? “മലര്‍ന്ന് കെടന്ന് കൊടുക്കുമ്പോള്‍ ആലോചിക്കണമായിരുന്നു, ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന്’, പ്രസവത്തിനായി ആശുപത്രിയിലെത്തിയ ശ്രീജിതയ്ക്ക് കേള്‍ക്കേണ്ടി വന്ന വാക്കുകളാണിത്. ‘പ്രസവത്തിന് ഡേറ്റ് ആയപ്പോഴാണ് അഡ്മിറ്റ് ആയത്. പ്രസവവേദന തുടങ്ങുന്നത് രാത്രിയാണ്. വേദന തുടങ്ങിയപ്പോള്‍ തന്നെ കൂടെ നിന്ന അമ്മ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരെ വിവരമറിയിച്ചു. അവര്‍ പരിശോധനയ്‌ക്കെത്തിയപ്പോഴേക്കും എനിക്ക് വല്ലാതെ വേദനയായിരുന്നു. സ്വാഭാവികമായും അത്തരം കടുത്ത വേദന വരുമ്പോള്‍ […]

ഈ ഡബ്സ്‌മാഷ് മിടുക്കിയ്ക്ക് ഒരു കഥയുണ്ട്, ആരെയും നൊമ്പരപ്പെടുത്തുന്ന ഒരു ജീവിതകഥ

മൂന്നര മിനിറ്റ് നീളുന്ന ഈ ഡബ്സ്മാഷ് ചെയ്ത സുന്ദരിയുടെ പേര് ചാന്ദ്നി നായർ. ഒറ്റനോട്ടത്തിൽ അവൾക്ക് എന്തെങ്കിലും കുറവുണ്ടെന്ന് ആരും പറയില്ല. പക്ഷേ, യാഥാർത്ഥ്യം അങ്ങനെയല്ല. വീൽചെയറിന്റെ സഹായമില്ലാത ചലിക്കാൻ പോലും കഴിയില്ല ഈ മിടുക്കിക്ക്. എന്നാൽ അതൊന്നും തന്നെ ബാധിക്കില്ലെന്ന് അവൾക്ക് ഉറപ്പുണ്ട്. പഠനത്തിലും കലയിലും കഴിവു തെളിയിച്ച് ജീവിതം ആഘോഷമാക്കുകയാണ് ഈ പെൺകുട്ടി. ജനിച്ചത് കേരളത്തിൽ ആണെങ്കിലും മൂന്നു മാസം ആയപ്പോഴേക്കും കുടുംബം കോയമ്പത്തൂരിലേക്ക് താമസം മാറി. […]

രണ്ടാം വയസ്സില്‍ അമ്മ ഉപേക്ഷിച്ചു; സംരംഭകത്വത്തിലൂടെ അവള്‍ ലോകം വെട്ടിപ്പിടിച്ചു

കുട്ടിക്കാലത്തെ തിക്താനുഭവങ്ങള്‍ വലുതാകുമ്പോള്‍ പലരിലും ആത്മിവിശ്വാസക്കുറവ് വരുത്താറുണ്ട്. അവരുടെ ജീവിതപരാജയത്തിന് വരെ ആ അനുഭവങ്ങള്‍ വഴിവച്ചേക്കാം. എന്നാല്‍ ജശോദ മാധവ്ജിയെ സംബന്ധിച്ചിടത്തോളം അത് ഭാവി വിജയത്തിനുള്ള ഊര്‍ജ്ജമായിരുന്നു. സെലിബ്രിറ്റി പബ്ലിസിസ്റ്റും ഇമേജ് കണ്‍സള്‍ട്ടന്റുമായ ജശോദ കുട്ടിക്കാലത്തെ തിരിച്ചടികളില്‍ പതറാതെയാണ് പിന്നീട് സംരംഭകത്വത്തിലൂടെ ലോകം വെട്ടിപ്പിടിച്ചത്. രണ്ടാം വയസ്സില്‍ അമ്മ ഉപേക്ഷിച്ചു പോയ ശേഷം ജശോദയെ വളര്‍ത്തിയത് മുത്തശ്ശനും ആന്റിയും ചേര്‍ന്നായിരുന്നു. പ്രശസ്തമായ ഹാമില്‍ട്ടണ്‍ സ്റ്റുഡിയോസിന്റെ പ്രൊപ്രൈറ്ററായിുന്നു മുത്തശ്ശന്‍. അതുകൊണ്ടുതന്നെ ഫാഷനുമായി […]

ബുള്ളറ്റിനെ പ്രണയിക്കുന്ന പെണ്‍കുട്ടി: ശില്‍പ്പ എന്ന റെക്സ് സുലുവിന്‍റെ കഥ

പുരുഷന്മാരുടെ സ്ഥിരം കുത്തകയായ ബുള്ളറ്റില്‍ ചെറിയ സമയം കൊണ്ടുതന്നെ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുകയാണ് കൊല്ലം സ്വദേശിനിയായ ശില്‍പ. ഈ പേര് കേള്‍ക്കുമ്പോള്‍ അത്ര പരിചയം തോന്നില്ലെങ്കിലും റെക്സ് സുലു എന്നു കേള്‍ക്കുമ്പോള്‍ പെട്ടന്ന് തിരിച്ചറിയും. അതാണ് ബുള്ളറ്റ് റൈഡേഴ്സില്‍ ശില്പയെ വ്യത്യസ്തയാക്കുന്നതും. ബുള്ളറ്റില്‍ ലഡാക്കിലും അമൂല്‍ സ്ഥാപകനായ വര്‍ഗീസ് കുര്യന്റെ സ്മരണാര്‍ത്ഥം ആനന്ദിലേയ്ക്കും നടന്ന റൈഡില്‍ റെക്സ് സുലു പങ്കെടുക്കുന്നത് ബുള്ളറ്റ് ഓടിക്കാന്‍ പഠിച്ചതിന് ശേഷം വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ്. ജോലി […]